പിറന്നാൾ മധുരമായി 'മധുരരാജ'; മമ്മൂട്ടിക്ക് വ്യത്യസ്ത സമ്മാനവുമായി എട്ടു കുട്ടികൾ
text_fieldsകൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിക്ക് വ്യത്യസ്തമായൊരു പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ഈ കുട്ടികൾ. മമ്മൂട്ടിയുടെ ആറടി ഉയരമുള്ള ചിത്രമാണ് ഇവർ എട്ടുപേർ ചേർന്ന് തയാറാക്കിയിരിക്കുന്നത്. ലോക്ഡൗൺ കാലമായതിനാൽ എട്ടുപേരും സ്വന്തം വീടുകളിലിരുന്ന് ചിത്രത്തിെൻറ ഓരോ ഭാഗങ്ങൾ വരക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ 'മധുരരാജ'യിലെ കഥാപാത്രത്തെയാണ് ഇവർ വരച്ചത്.
വിദ്യാർഥികളായ സൂരജ് കിരൺ, അമൽ മാത്യു, സിദ്ധാർഥ് എസ്. പ്രശാന്ത്, പ്രണവ് കെ. മനോജ്, വസുദേവ് കൃഷ്ണൻ, ഗേബൽ സിബി, ആദിയ നായർ, ഗൗരി പാർവതി എന്നിവരാണ് ഈ ഉദ്യമത്തിന് പിന്നിൽ. ഇവരുടെ ചിത്രകലാ അധ്യാപികയായ സീമ സുരേഷ് എല്ലാത്തിനും മേൽനോട്ടം വഹിച്ചു.
ആഗസ്റ്റ് 15ന് 'ആർട്ട് ഇൻ ആർട്ടി'െൻറ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ ചിത്രപ്രദർശനം നടത്തിയിരുന്നു. കേരളമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദുബൈ, അബൂദബി, ഖത്തർ, ജോർജിയ, ഉഗാണ്ട, സിഡ്നി, സാമ്പിയ എന്നിവിടങ്ങളിൽ നിന്നുമുള്ള 35 കുട്ടികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മമ്മൂട്ടിയാണ് അന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഇതിെൻറ നന്ദിസൂചകമായി ഒരുമിച്ച് ചിത്രം വരയ്ക്കാമെന്ന ആശയം ഈ കുട്ടികൾ പ്രാവർത്തികമാക്കുകയായിരുന്നു. പിറന്നാൾ ദിനത്തിൽ ചിത്രം മമ്മൂട്ടിക്ക് സമ്മാനിക്കണമെന്നാണ് ഈ കുട്ടികളുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.