Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതാ, അൻസൽ റിയാസ്...;...

ഇതാ, അൻസൽ റിയാസ്...; ദുരന്തം കാത്ത കുഞ്ഞ്

text_fields
bookmark_border
ഇതാ, അൻസൽ റിയാസ്...; ദുരന്തം കാത്ത കുഞ്ഞ്
cancel
camera_alt

എ​ട്ടു​മാ​സം പ്രാ​യ​മു​​ള്ള കുഞ്ഞ് ബ​ന്ധു​വി​ന്റെ കൈ​യി​ൽ

ചൂ​ര​ൽ​മ​ല (വ​യ​നാ​ട്): എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തു​വ​രെ മൂ​ടി​യ മ​ണ്ണി​ൽ ച​ലി​ക്കാ​നാ​വാ​തെ കി​ട​ന്ന രം​ഗം ഓ​ർ​ക്കു​മ്പോ​ൾ ചൂ​ര​ൽ​മ​ല​യി​ലെ ഒ.​പി. മൊ​യ്തു​വി​ന് വി​റ​യ​ൽ വി​ട്ടു​മാ​റു​ന്നി​ല്ല. ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ഇ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഉ​റ​ക്ക​ത്തി​ൽ​നി​ന്ന് ഞെ​ട്ടി​യു​ണ​ർ​ന്ന ഇ​ദ്ദേ​ഹം കാ​ണു​ന്ന​ത് വീ​ട് മു​ഴു​വ​ൻ വെ​ള്ളം. അ​പ്പോ​ൾ മ​ക​ൾ റം​സീ​ന​യും റം​സീ​ന​യു​ടെ എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞും അ​ടു​ത്ത റൂ​മി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​ച്ചെ​ന്ന് കു​ട്ടി​യെ എ​ടു​ത്ത​പ്പോ​ഴേ​ക്കും ത​ക​ർ​ന്ന വാ​തി​ലി​ലൂ​ടെ ക​ഴു​ത്തൊ​പ്പം വീ​ടി​ന​ക​ത്ത് മ​ണ്ണ് നി​റ​ഞ്ഞു. ഒ​രു​കൈ​യി​ൽ കു​ട്ടി​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് നി​ന്ന​പ്പോ​ൾ ഒ​രു​നി​മി​ഷം മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു.

പെ​ട്ടെ​ന്ന് ഭാ​ഗ്യം തു​ണ​ച്ച​പോ​ലെ റൂ​മി​ലെ ക​ട്ടി​ൽ വെ​ള്ള​ത്തി​ൽ മു​ക​ളി​ലേ​ക്ക് ഉ​യ​രു​ക​യും അ​തി​ൽ തൂ​ങ്ങി​പ്പി​ടി​ച്ച് ഒ​രു​വി​ധം ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ ക​ദി​യ​യും മ​റ്റൊ​രു മ​ക​ളും കോ​ഴി​ക്കോ​ട് ഇ​ഖ്റ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslide
News Summary - 8 month old baby rescued from Wayanad Landslide
Next Story