80:20 അനുപാതം: സർക്കാർ പുനഃപരിശോധനാ ഹരജി നൽകണമെന്ന് പി.എം.എ സലാം
text_fieldsകോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹരജി നൽകണമെന്ന് മുസ് ലിം ലീഗ്. അല്ലെങ്കിൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. 80:20 അനുപാതം കൊണ്ടുവന്നത് യു.ഡി.എഫ് ആണെന്ന പ്രചാരണം തെറ്റാണെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്കോളർഷിപ് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്ത സംസ്ഥാന സർക്കാറിന്റെ ഉത്തരവുകളാണ് ഹൈകോടതി റദ്ദാക്കിയത്. കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാർ ഒരു സമുദായത്തിന് മാത്രമായി മുൻഗണന നൽകുന്നെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കലാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.