വാക്സിൻ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടി; വാക്സിന് ഇതുവരെ നൽകിയത് 29 കോടി
text_fieldsതിരുവനന്തപുരം: വാക്സിനേഷൻ ചലഞ്ചിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വാക്സിൻ കമ്പനികളിൽനിന്ന് നേരിട്ട് വാക്സിൻ സംഭരിക്കുന്നതിനായി 29.29 കോടി ചെലവഴിച്ചു.
നിയമസഭയിൽ കെ.ജെ. മാക്സി എം.എൽ.എക്ക് നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ൂലൈ 30 വരെയുള്ള കണക്ക് പ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ആകെ 13,42,540 ഡോസ് വാക്സിനാണ് സര്‍ക്കാര്‍ നേരിട്ട് സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസിെൻറ വിലയാണ് ഇതുവരെ നല്‍കിയത്. കോവിഡ് പ്രതിരോധ സാമഗ്രികളായ പി.പി.ഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സിൻ എന്നിവ സംഭരിക്കുന്നതിനായി 318.27 കോടി വിനിയോഗിച്ചതായും മന്ത്രി അറിയിച്ചു.
വാക്സിനേഷന് യജ്ഞം ഒരാഴ്ച നൽകിയത് 24 ലക്ഷത്തിലധികം പേര്‍ക്ക് ; ഇന്നലെ നല്‍കിയത് 3.25 ലക്ഷം പേര്‍ക്ക്
തിരുവനന്തപുരം: ആഗസ്റ്റ് ഒമ്പതിന് ആരംഭിച്ച വാക്സിനേഷന് യജ്ഞത്തിലൂടെ ഞായറാഴ്ച വരെ 24,16,706 പേർക്ക് വാക്സിന് നല്കി. ആദ്യ ദിവസങ്ങളില്‍ വാക്സിൻ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്സിന് ലഭ്യമായതോടെ എണ്ണം വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷന് യജ്ഞം നടത്തിയത്. ഞായറാഴ്ച 3,24,954 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയതായും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്ഥാനത്തിന് ഞായറാഴ്ച അഞ്ചുലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായി. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തുവരുന്നു.
1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.