ഇതുവരെ 82,810 പത്രികകൾ; സമർപ്പണം ഇന്ന് പൂർത്തിയാകും
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. ഇതുവരെ 82,810 പത്രികകളാണ് ലഭിച്ചത്. അവസാന ദിനത്തിൽ സ്ഥാനാർഥികൾ കൂട്ടത്തോടെ എത്താനാണ് സാധ്യത. അപരന്മാരും വിമതരും സാധാരണ അവസാന മണിക്കൂറുകളിലാണ് കൂടുതൽ എത്തുക.
ഇതുവരെ ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5612 ഉം ജില്ല പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9865 പത്രികകൾ മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചു. ആറ് കോർപറേഷനുകളിലേക്ക് 1902 എണ്ണം ലഭിച്ചു. ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത് മലപ്പുറത്താണ് -10,485. കുറവ് ഇടുക്കിയിൽ -2321. തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിൽ ബുധനാഴ്ച വൈകീട്ട് ആറുവരെ ലഭ്യമായ കണക്കാണിത്.
തിങ്കളാഴ്ച മുതലാണ് പത്രിക സമർപ്പണം ഉൗർജിതമായത്. പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. നവംബർ 23 വരെ പിൻവലിക്കാം.
സ്വതന്ത്രന്മാർക്ക് അന്ന് ചിഹ്നം അനുവദിക്കും. ഡിസംബർ എട്ട്, 10, 14 തീയതികളിലായാണ് വോെട്ടടുപ്പ്. 16ന് വോെട്ടണ്ണൽ നടക്കും. 2.76 കോടി പേർക്കാണ് വോട്ടവകാശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.