1200 ഏക്കറിൽ 852 ഏക്കർ വനഭൂമി
text_fieldsപത്തനംതിട്ട: മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് വില്ലേജിൽ ൈകയേറ്റക്കാർ സ്വന്തമാക്കിയ 1200 ഏക്കറിൽ 852 ഏക്കർ വനഭൂമിയുടെ നിർവചനത്തിൽ ഉൾപ്പെടുന്ന ഭൂമി. കേന്ദ്ര വനനിയമപ്രകാരം ഇൗ ഭൂമി ഒഴിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടില്ലെന്ന് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.17,922 ഏക്കർ സംരക്ഷിത വനഭൂമിയാക്കി വിജ്ഞാപനം ചെയ്യുന്നതിന് 1980 എപ്രിൽ 18ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നതാണ് കാരണം.
17,922 ഏക്കർ വനഭൂമിയാക്കുന്നതിന് ഉത്തരവിറക്കിയെങ്കിലും 2010ൽ 17,066 ഏക്കർ ഭൂമിയാണ് വനംവകുപ്പിന് കൈമാറിയത്. ഇതുതന്നെ ഇനിയും അതിർത്തി നിർണയിച്ച് നൽകിയിട്ടുമില്ല. അതിനാൽ നിർദിഷ്ട വനഭൂമിയിൽ ൈകയേറ്റമുണ്ടോയെന്നും വ്യക്തമല്ല. ദേവികുളം ആർ.ഡി.ഒയെയാണ് ഭൂമി അളന്ന് അതിർത്തി നിർണയിച്ചുനൽകുന്നതിന് സെറ്റിൽമെൻറ് ഒാഫിസറായി നിയമിച്ചിട്ടുള്ളത്. മാങ്കുളം ഡിവിഷനിൽ വനംവകുപ്പിന് കൈമാറിയ ഭൂമിയുടെ സർവേ നടപടി പൂർത്തിയാകുന്നതോടെ മൂന്നാറിൽ സർവേ ആരംഭിക്കുമെന്നാണ് വനംവകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം.
1980ലെ സർക്കാർ ഉത്തരവ് പ്രകാരം 17,922 ഏക്കറും വനഭൂമിയാണെന്ന് 2010ൽ കേന്ദ്ര വനം^പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു.1996 ഡിസംബർ 12ലെ ടി.എൻ. ഗോദവർമ തിരുമുൽപാട് കേസിലെ സുപ്രീംകോടതി വിധിയനുസരിച്ച് ഇതത്രയും വനഭൂമിയാണ്. കുറവുള്ള 852 ഏക്കറും വനഭൂമിയാണ്. 1980ലെ കേന്ദ്ര വനനിയമത്തിെൻറ പരിധിയിൽവരുന്ന ൈകേയറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പിെൻറ അനുമതിയും ആവശ്യമില്ല.1980ലെ കേന്ദ്ര വനനിയമത്തിൻറ ലംഘനമുണ്ടെന്നും കേന്ദ്ര ഉന്നതാധികാര സമിതി ചൂണ്ടിക്കാട്ടിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.