87 രൂപക്ക് കോഴി നൽകണമെങ്കിൽ സബ്സിഡി വേണമെന്ന് വ്യാപാരികൾ
text_fieldsകോഴിക്കോട്/മലപ്പുറം/കോട്ടയം: 87 രൂപക്ക് കോഴി നൽകണമെങ്കിൽ സർക്കാർ 50 രൂപ സബ്സിഡി നൽകണമെന്നും യാഥാർഥ്യം മനസിലാക്കാതെയാണ് മന്ത്രിയുടെ പ്രസ്താവനയെന്നും കോഴി വ്യാപാരികൾ.കോഴിലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണം. ജി.എസ്.ടിയുമായി അതിന് ബന്ധമില്ല. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ആശങ്കയാണ് പ്രാദേശിക ഫാമുകാർ ഉൽപാദനം നിർത്താൻ കാരണം. പ്രാദേശിക ഫാമുകാർ ഉൽപാദനം പുനരാരംഭിച്ചതിനാൽ ഒരു മാസത്തിനകം വിലയിൽ കാര്യമായ കുറവുണ്ടാകുമെന്ന് വ്യാപാരികൾ പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗം ഇല്ലാതാകുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിഷേയന്‍ ഭാരവാഹികൾ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ളവ നല്കണമെങ്കില് 85 രൂപയിലും ഉയര്‍ന്ന തുക ലഭിക്കണമെന്നും അവർ പറഞ്ഞു.
കോഴിയുടെ വില നിശ്ചയിക്കുന്നത് തമിഴ്നാട് മാർക്കറ്റിെന അടിസ്ഥാനപ്പെടുത്തിയാണെന്നും തമിഴ്നാട്ടിൽ ശനിയാഴ്ചയിലെ വില 110 രൂപയാണെന്നും ഒാൾ കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ കോഴിക്കോട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള സർക്കാറിെൻറ സ്ഥാപനമായ കെപ്കോയും മീറ്റ് പ്രൊഡക്ട് ഒാഫ് ഇന്ത്യയും ബ്രഹ്മഗിരിയും 200 രൂപക്ക് മുകളിലാണ് ഇപ്പോഴും ഇറച്ചിവിൽക്കുന്നതെന്നും കെ.സി.ഡി.എ ഭാരവാഹികൾ ആരോപിച്ചു.
അതേസമയം, മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം വിലയിൽ കാര്യമായ ഇടിവുണ്ടായി. ഇറച്ചിക്ക് വെള്ളിയാഴ്ച 230 രൂപയും കോഴിക്ക് 130 രൂപയുമായിരുന്നു വില. ശനിയാഴ്ച ഇറച്ചിക്ക് 187--195 രൂപയായി കുറഞ്ഞു. ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രിയുമായി ചർച്ച നടത്തുെമന്നും വില സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുെമന്നും ഒാൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് താജുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.