Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right85 ദു​രി​താ​ശ്വാ​സ...

85 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 8908 പേ​ര്‍

text_fields
bookmark_border
ചൂരൽമല
cancel
camera_alt

ഉരുൾ പൊട്ടലിൽ തകർന്ന ചൂരൽമലയിലെ ദൃശ്യം

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച 85 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2586 കു​ടും​ബ​ങ്ങ​ളി​ലെ 8908 പേ​രെ മാ​റ്റിത്താമ​സി​പ്പി​ച്ചു. ക്യാ​മ്പു​ക​ളി​ല്‍ 3249 പു​രു​ഷ​ന്‍മാ​രും 3620 സ്ത്രീ​ക​ളും 2039 കു​ട്ടി​ക​ളു​മാ​ണ് ഉ​ള്ള​ത്.

ചൂ​ര​ല്‍മ​ല ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച 10 ക്യാ​മ്പും ദു​ര​ന്ത മേ​ഖ​ല​യി​ല്‍ നി​ന്നും ഒ​ഴി​പ്പി​ച്ച​വ​രെ താ​മ​സി​പ്പി​ച്ച ഏ​ഴു ക്യാ​മ്പും ഉ​ള്‍പ്പെ​ടെ​യാ​ണി​ത്.

കൂടെയുണ്ട് നമ്മളും... മേപ്പാടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് വിഷമിക്കുന്നവരെ ആശ്വസിപ്പിക്കുന്നവർ

മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, കോ​ട്ട​നാ​ട് ഗ​വ. സ്‌​കൂ​ള്‍, മേ​പ്പാ​ടി സെ​ന്റ് ജോ​സ​ഫ് യു.​പി സ്‌​കൂ​ള്‍, നെ​ല്ലി​മു​ണ്ട അ​മ്പ​ലം ഹാ​ള്‍, കാ​പ്പംകൊല്ലി ആ​രോ​മ ഇ​ന്‍, മേ​പ്പാ​ടി മൗ​ണ്ട് ടാ​ബോ​ര്‍ സ്‌​കൂ​ള്‍, മേ​പ്പാ​ടി സെ​ന്റ് ജോ​സ​ഫ്സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍, തൃ​ക്കൈ​പ്പ​റ്റ ഗ​വ. ഹൈ​സ്‌​കൂ​ള്‍, തൃ​ക്കൈ​പ്പ​റ്റ സെ​ന്റ് തോ​മ​സ് പ​ള്ളി, മേ​പ്പാ​ടി ജി.​എ​ല്‍.​പി സ്‌​കൂ​ള്‍, റി​പ്പ​ണ്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, റി​പ്പ​ണ്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ (പു​തി​യ കെ​ട്ടി​ടം).

പ്രതിസന്ധികൾ താണ്ടി..... മേപ്പാടി ഗവ. എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധങ്ങൾ തോളിലേറ്റി എത്തിക്കുന്ന സന്നദ്ധ പ്രവർത്തകൻ. ദുരന്തം നടന്ന രാത്രി മുതൽ നിശ്ശബ്ദമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ആയിരക്കണക്കിന് ആളുകളാണ് മുണ്ടക്കൈ മുതൽ മേപ്പാടി വരെ വിവിധയിടങ്ങളിൽ രാപ്പകലില്ലാതെ സേവനം ചെയ്യുന്നത് -ബിമൽ തമ്പി

അ​ര​പ്പ​റ്റ സി.​എം.​എ​സ് ഹൈ​സ്‌​കൂ​ള്‍, ചു​ണ്ടേ​ല്‍ ആ​ര്‍.​സി.​എ​ല്‍.​പി സ്‌​കൂ​ള്‍, ക​ല്‍പ​റ്റ എ​സ്.​ഡി.​എം.​എ​ല്‍.​പി സ്‌​കൂ​ള്‍, ക​ല്‍പ​റ്റ ഡി​പ്പോ​ള്‍ സ്‌​കൂ​ള്‍, മു​ട്ടി​ല്‍ ഡ​ബ്ല്യൂ.​എം.​ഒ കോ​ള​ജ് എ​ന്നി​വ​ിട​ങ്ങ​ളി​ലെ 17 ക്യാ​മ്പു​ക​ളി​ലാ​ണ് മേ​പ്പാ​ടി പ്ര​കൃ​തി ദു​ര​ന്ത മേ​ഖ​ല​യി​ല്‍ നി​ന്നും മാ​റ്റി​യ ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​ത്. 701 കു​ടും​ബ​ങ്ങ​ളി​ലെ 2551 ആ​ളു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 943 പു​രു​ഷ​ന്‍മാ​രും 981 സ്ത്രീ​ക​ളും 627 കു​ട്ടി​ക​ളും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRelief CampWayanad Landslide
News Summary - 8908 people in 85 relief camps
Next Story