വനത്തിൽ ടെൻറ് കെട്ടി ഭക്ഷണം പാകം ചെയ്ത് മാലിന്യം തള്ളിയ ഒമ്പതു പേരെ പിടികൂടി
text_fieldsതിരുവമ്പാടി: അനുമതിയില്ലാതെ വനത്തിൽ പ്രവേശിക്കുന്ന വിനോദ സഞ്ചാരികൾക്കെതിരെ വനം വകുപ്പ് കർശന നടപടിക്ക്.
വനത്തിെൻറ സ്വാഭാവിക പ്രകൃതി നശിപ്പിച്ച് മലിനീകരണ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആനക്കാംപൊയിൽ വെള്ളരിമല താഴ്വാരത്തെ ഒലിച്ച് ചാട്ടത്തിൽ അനധികൃതമായി പ്രവേശിച്ച ഒമ്പതു യുവാക്കളെ വനപാലകർ പിടികൂടി.
കോഴിക്കോട് നല്ലളം സ്വദേശികളായ ഷബീർ സജീർ മൻസിൽ, മുബാറക് അലി തോട്ടുംവക്കത്ത്, ആദർ ഷാൻ അറഫ മൻസിൽ, യഹിയ യഹിയ മൻസിൽ, മുസ്തഫ പതിവിങ്ങൽ, ജാബിർ കണ്ടിലേരി, ഷമീർ വടക്കെ വീട്ടിൽ, നൗഫൽ ഫസീല മൻസിൽ, ഫിറോസ് നാലുകുടി പറമ്പ് എന്നിവരെയാണ് പിടികൂടിയത്.
താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാർ മുമ്പാകെ ഇവരെ ഹാജരാക്കി.പിന്നീട് ജാമ്യത്തിൽ വിട്ടു. വനത്തിൽ ടെൻറ് കെട്ടി ഭക്ഷണം പാകം ചെയ്ത് മാലിന്യം വനത്തിൽ തള്ളിയതായി അധികൃതർ പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. പ്രസന്നകുമാർ, പി. ബഷീർ, സി. ആനന്ദ് രാജ്, അപർണ ആനന്ദ്, വാച്ചർ ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.