കൊണ്ടോട്ടി താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി
text_fieldsകൊണ്ടോട്ടി: താലൂക്കിലെ കൊണ്ടോട്ടി നഗരസഭ, പുളിക്കൽ, പള്ളിക്കൽ ഒഴികെയുള്ള മറ്റു പഞ്ചായത്തുകളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി. ഞായറാഴ്ച സർക്കാർ ഒൗദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭ (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും) എന്നിവ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി എന്നാണ് ആദ്യം നൽകിയിരുന്നത്. ഇത് ജനങ്ങളിൽ സംശയങ്ങൾക്കിടയാക്കിയിരുന്നു.
തുടർന്ന് പത്രക്കുറിപ്പ് തിരുത്തി 'കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ, പുളിക്കൽ പഞ്ചായത്തുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ പഞ്ചായത്തുകളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി' എന്നാക്കി മാറ്റി. ഒമ്പത് പഞ്ചായത്തുകളെ ഒഴിവാക്കിയ വിവരം ടി.വി. ഇബ്രാഹിം എം.എൽ.എയും അറിയിച്ചിരുന്നു.
ഇതോടെ വാഴയൂർ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ, മൊറയൂർ, നെടിയിരുപ്പ്, കുഴിമണ്ണ, ചെറുകാവ്, ചേലേമ്പ്ര എന്നീ പഞ്ചായത്തുകൾ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവായി. പ്രളയഭീതി കാരണം ചാലിയാറിെൻറ തീരത്തെ പഞ്ചായത്തുകളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിത്തരണമെന്ന് പ്രസിഡൻറുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.