Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു മാസത്തെ പെ​ൻ​ഷ​ന്...

ഒരു മാസത്തെ പെ​ൻ​ഷ​ന് 900 കോടി അനുവദിച്ചു; ഇനി കു​ടി​ശ്ശി​ക​യുള്ളത് മൂന്ന് മാസം

text_fields
bookmark_border
Social welfare pension
cancel

തിരുവനന്തപുരം: ഒരു മാസത്തെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച മുതൽ പെ​ൻ​ഷ​ൻ വിതരണം ആരംഭിക്കും.

1600 രൂപ വീതം 60 ലക്ഷം പേർക്ക് പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ വിതരണത്തിൽ മൂന്ന്​ മാ​സത്തെ കു​ടി​ശ്ശി​ക​യാണുള്ള​ത്​.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനകേരള സദസ് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഒരു മാസത്തെ പെൻഷൻ നൽകുന്നത്. നാലു മാസത്തെ പെൻഷൻ കു​ടി​ശ്ശി​കയുള്ളപ്പോൾ ഒരു തവണ എങ്കിലും വിതരണം ചെയ്യാതെ ജനങ്ങളെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Welfare PensionPinarayi Vijayan
News Summary - 900 Crores have been sanctioned for one month's pension; Now the arrears are three months
Next Story