കേരളത്തിൽ 76 ദിവസത്തിനിടെ 9124 കോവിഡ് മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ 76 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 9124 മരണങ്ങൾ. ഒാൺലൈനിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ജില്ലതലത്തിലേക്ക് മാറ്റിയതോടെയാണ് മരണക്കണക്കിൽ വൻ കുതിപ്പുണ്ടായത്. അതുവരെ ഒന്നരവർഷത്തോളം കോവിഡ് മരണം ആകെ 11,342 ആയിരുന്നു. വലിയ അന്തരം ബോധ്യപ്പെട്ടതോടെ മരണക്കണക്ക് സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.
ആയിരക്കണക്കിന് കോവിഡ് മരണങ്ങൾ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന വിമർശനം കടുത്തതോടെയാണ് റിപ്പോർട്ടിങ്ങിന് സംസ്ഥാനതല സംവിധാനത്തിന് പകരം ജില്ലകളിൽതെന്ന മരണങ്ങൾ സ്ഥിരീകരിച്ച് ഒാൺലൈനായി അപ്ലോഡ് ചെയ്യാൻ സംവിധാനം കൊണ്ടുവന്നത്. ജൂൺ 14നാണ് ഇത് നടപ്പായത്. പഴയ മരണങ്ങൾ ഇൗ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് കുതിച്ചുകയറ്റത്തിന് കാരണമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നു. എന്നാൽ, മരണങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലെ പിഴവാണ് കാരണമെന്ന് സർക്കാർ സമ്മതിച്ചിട്ടില്ല. പുതിയ സംവിധാനത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പരിശോധിക്കണമെന്ന് നിർേദശം നൽകിയ സർക്കാർ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.
ഇൻഫർമേഷൻ കേരള മിഷെൻറയും സർക്കാറിെൻറയും കണക്കുകൾ തമ്മിൽ ഏഴായിരത്തോളം മരണങ്ങളുടെ അന്തരം വന്നതിൽ ആരോഗ്യവകുപ്പ് തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ല. കോവിഡ് സ്ഥിരീകരിക്കുന്നതിെൻറ അനുപാതത്തോടൊപ്പം മരണങ്ങളും കൂടുന്നുവെന്നതാണ് വസ്തുത. കോവിഡ് പോർട്ടലിൽ മരണം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ കഴിയുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വിവരങ്ങൾ യഥാമസയം കിട്ടുന്നില്ലെന്ന് വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.