പനി: ചികിത്സതേടിയത് 9298 പേർ; ഒരുമരണം
text_fieldsതിരുവനന്തപുരം: പതിവുപോലെ ഞായറാഴ്ചകളിൽ യഥാർഥ പനിക്കണക്ക് പ്രസിദ്ധപ്പെടുത്താതെ ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച തിരുവനന്തപുരം, പുല്ലമ്പാറ സ്വദേശി ബേബിയമ്മ (48)യുടേത് െഡങ്കിപ്പനിയാണെന്ന് ഞായറാഴ്ച ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 9298 പേർ പനിക്ക് ചികിത്സതേടി. ഇവരിൽ 296 പേരെ കൂടുതൽ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച 36 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 264 പേരും ചികിത്സതേടി. രണ്ടുപേർ എലിപ്പനിയും മറ്റ് രണ്ടുപേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സക്കെത്തി. ആലപ്പുഴയിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. വയനാട് രണ്ടുപേർക്ക് എച്ച്1 എൻ1 കണ്ടെത്തി. കാസർകോട്ട് രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 710 പേർ വയറിളക്ക രോഗങ്ങളുമായും 13 പേർ ചിക്കൻപോക്സിനും ചികിത്സതേടി.
വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതരുടെ കണക്ക്: തിരുവനന്തപുരം 1709 (0), കൊല്ലം 556 (6), പത്തനംതിട്ട 222 (1), ഇടുക്കി 67 (0), കോട്ടയം 250 (0), ആലപ്പുഴ 772 (19), എറണാകുളം 419 (0), തൃശൂർ 446 (0), പാലക്കാട് 598 (0), മലപ്പുറം 623 (0), കോഴിക്കോട് 1426 (0), വയനാട് 772 (5), കണ്ണൂർ 999 (0), കാസർകോട് 439 (5). വർഷം ഇതുവരെ 18.24 ലക്ഷം പേർക്കാണ് പനി പിടിപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.