ക്രിസ്മസ്- പുതുവത്സര സമയത്ത് സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന
text_fieldsതിരുവനന്തപുരം : 2022 ഡിസംബർ 21 മുതൽ 2023 ജനുവരി രണ്ട് വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്.
18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകൾ ഉണ്ടായിരുന്നത്. ക്രിസ്മസ് സമയത്ത് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർമാർക്കറ്റുകളും ക്രിസ്മസ് - പുതുവത്സര ഫെയറുകളായി പ്രവർത്തിച്ചിരുന്നു. ഏറ്റവും കൂടുതൽ വില്പന നടന്നത് 2022 ഡിസംബർ 31നാണ്. 10.84 കോടി രൂപയുടെ വില്പന അന്നേദിവസം നടന്നു.
ഡിസംബർ 21 മുതൽ ജനുവരി രണ്ടുവരെ സപ്ലൈകോ വില്പനശാലകളിലൂടെയും ഫെയറുകളിലൂടെയും ചെലവായ സബ്‌സിഡി സാധനങ്ങളുടെ അളവ് താഴെ പറയും പ്രകാരമാണ് : ചെറുപയർ -374552 കിലോ, കടല-335475, അരി (മട്ട, കുറുവ, ജയ)-- 4653906, പച്ചരി-149216, മല്ലി- 212255, മുളക് -250568, പഞ്ചസാര -1239355, തുവരപ്പരിപ്പ് -333416, ഉഴുന്ന്- 605511, വൻപയർ -- 208714 , ശബരി വെളിച്ചെണ്ണ - 421553 ലിറ്റർ എന്നിങ്ങനെയാണ് വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.