വരയുടെ തമ്പുരാന് 95; ചിത്രകലയില്‍ പുതുമ തേടി യാത്ര തുടരുന്നു
text_fieldsഎടപ്പാൾ: വരയുടെ തമ്പുരാന് ആര്‍ടിസ്റ്റ് നമ്പൂതിരിക്ക് തിങ്കളാഴ്ച 95ാം പിറന്നാള്‍. പ്രായം തളര്‍ത്താത്ത മനസ്സുമായി വരയുടെ ലോകത്ത് ഇന്നും വിനയാന്വിതനും വിസ്മയവുമാണ് ഇദ്ദേഹം.
1925ൽ സെപ്റ്റംബർ 13ന് പൊന്നാനിയിലായിരുന്നു ജനനം. അഞ്ചാം വയസ്സില്‍ വീട്ടുമുറ്റത്തെ മണലില്‍ ഈര്‍ക്കിൽ കൊണ്ടുവരച്ചുതുടങ്ങി. മദ്രാസ് സ്കൂള്‍ ഒാഫ് ആര്‍ട്സില്‍നിന്ന് ചിത്രകല ആഭ്യസിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, നോവലുകള്‍ എന്നിവയില്‍ രേഖകൾ കൊണ്ടുള്ള വിസ്മയത്തിനാണ് പിന്നീട് കാലം സാക്ഷിയായത്.
ഉത്തരായനം, കാഞ്ചനസീത, ഞാന്‍ ഗന്ധര്വന് തുടങ്ങിയ സിനിമകളില്‍ കലാസംവിധായകനായി. ഇന്നും ചിത്രകലയില്‍ പുതുമകള്‍ പരീക്ഷിച്ച്, സംഗീതത്തെ സ്നേഹിച്ച്, കഥകളിയെ ഇഷ്ടപ്പെട്ട് മലയാളികളുടെ മനസ്സ് കീഴടക്കി യാത്ര തുടരുകയാണ് ആര്‍ടിസ്റ്റ് നമ്പൂതിരി എന്ന കെ.എം. വാസുദേവന്‍ നമ്പൂതിരി.
അടുത്തിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാൻ പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ ചിത്രവിൽപനയിലേക്ക് നമ്പൂതിരിയുടെ ചിത്രം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.