രക്തസാക്ഷിത്വത്തിന് 99 വയസ്സ്്; വാരിയൻകുന്നത്തിെൻറ പോരാട്ടസ്മരണയിൽ ചിങ്കക്കല്ല്
text_fieldsകാളികാവ് (മലപ്പുറം): പിറന്ന മണ്ണിനുവേണ്ടി രക്തസാക്ഷിയായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വം വരിച്ചിട്ട് 99 വർഷം പൂർത്തിയാവുന്നു. ഒളിത്താവളമായിരുന്ന കല്ലാമൂലയിലെ സിങ്കക്കല്ല് പാറ എന്ന ചിങ്കക്കല്ല് ഇന്നും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിെൻറ ജ്വലിക്കുന്ന സ്മാരകമാണ്. പാറയുടെ അളയിലായിരുന്നു ഹാജിയും 27 പേരടങ്ങുന്ന സമരസംഘവും കഴിഞ്ഞിരുന്നത്. കാട്ടിനുള്ളില്‍ ഒളിച്ചിരുന്ന ബ്രിട്ടീഷ് സൈന്യം ഇവരെ പിടികൂടിയത് ചിങ്കക്കല്ല് പുഴയോരത്തെ ഈ പാറക്ക് സമീപത്തുനിന്നായിരുന്നു.
ആലി മുസ്ലിയാര്‍ക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ പോരാടിയ കുഞ്ഞഹമ്മദ് ഹാജി 1922 ജനുവരി ആറിനാണ് കല്ലാമൂലയില്‍ പിടിയിലായത്. ബ്രിട്ടീഷ് വാഴ്ചകള്‍ക്കെതിരെ ഏറനാട്ടിൽ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ രൂപവത്കരിച്ചതിന് ചുക്കാന്‍ പിടിച്ചത് വാരിയന്‍കുന്നത്തായിരുന്നു. സമരത്തെ നേരിടാന്‍ വെള്ളപ്പട്ടാളം മലബാറിലേക്ക് ഇരച്ചെത്തി. ആലി മുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പിടിയിലായതോടെയാണ് വാരിയന്‍കുന്നത്ത് പ്രവര്‍ത്തനമേഖല നിലമ്പൂരിലേക്ക് മാറ്റിയത്. ഇതിനിടെ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജറായ എസ്.വി. ഈറ്റണെ മാപ്പിളമാർ വധിച്ചു.
ഇതോടെ രോഷംപൂണ്ട സൈന്യം 'ഹിച്ച് കോക്ക് ബാറ്ററി' പേരില്‍ പ്രത്യേക സേനതന്നെ രൂപവത്കരിച്ചു. വാരിയന്‍കുന്നത്തിനെ പിടികൂടുക എന്ന ലക്ഷ്യവുമായി മലവാരത്തേക്ക് നീങ്ങി. ചാരന്മാരുടെ സഹായത്തോടെ താവളം കണ്ടെത്തി. അനുരഞ്ജന രൂപത്തിലെത്തി ചതിയില്‍ പിടികൂടുകയായിരുന്നു. കാല്‍നടയായും കുതിരവണ്ടിയിലും മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് രാവിലെ പത്തോടെ മലപ്പുറം കോട്ടക്കുന്നില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.