കൊണ്ടോട്ടിയിൽ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച 15 കാരനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി
text_fieldsമലപ്പുറം: കൊണ്ടോട്ടിയിൽ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച 15 കാരനെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരമാണ് ഹോമിലേക്ക് മാറ്റിയത്. ബോർഡിന്റെ നിർദേശപ്രകാരം പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കും.
പ്രതിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് പറഞ്ഞു. 15-18 വയസ്സ് പ്രായമുള്ളതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് രൂപവത്കരിക്കുന്ന മെഡിക്കൽ ബോർഡ് പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കും. മാനസിക വളർച്ചയുള്ള കുട്ടിയാണെന്ന് കണ്ടെത്തിയാൽ സാധാരണ കേസായി ഇത് പരിഗണിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
ജില്ല ജൂഡോ ചാമ്പ്യനായ പത്താം ക്ലാസുകാരാനാണ് അറസ്റ്റിലായത്. പിടിയിലായ വിദ്യാര്‍ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു പൊലിസ് പറഞ്ഞു. അക്രമത്തിനിരായ വിദ്യാര്‍ഥിനിയുടെയും സമീപവാസികളുടെയും മൊഴികളും സി.സി.ടി.വി ദൃശങ്ങളുമാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോളേജിലേക്ക് പോവുകയായിരുന്നു 21 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതി കീഴ്പ്പെടുത്തി വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത്.
പ്രതി പെണ്‍കുട്ടിയെ ഒരുകിലോമീറ്ററോളം ദൂരം പിന്തുടര്‍ന്നാണ് ആക്രമിച്ചത്. പെണ്‍കുട്ടിയുടെ പിറകില്‍നിന്ന് മുഖം പൊത്തിപിടിക്കുകയും ഒരു മീറ്ററിന് മുകളില്‍ ഉയരമുള്ള മതിലിന് മുകളിലൂടെ വാഴത്തോട്ടത്തിലേക്ക് വലിച്ചിടുകയുമായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സ തേടി.
പ്രതിയുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. പരിസരങ്ങളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ മുഴുവൻ പരിശോധിച്ചു. മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ജില്ലാ ജുഡോ ചാമ്പ്യനായ അക്രമിയെ പെൺകുട്ടി സധൈര്യം പ്രതിരോധിക്കുകയായിരുന്നു. ആക്രമണത്തിനിടെ അക്രമിയായ 15 കാരനും മുറിവേറ്റിരുന്നു. ഈ പരിക്കാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.