Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബ വീട്ടില്‍ അവധി...

കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാൻ പോയ പതിനേഴുകാരി മുങ്ങിമരിച്ചു

text_fields
bookmark_border
കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാൻ പോയ പതിനേഴുകാരി മുങ്ങിമരിച്ചു
cancel

കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാൻ പോയ പതിനേഴുകാരി കുളത്തിൽ മുങ്ങിമരിച്ചു. വയനാട് തൃശ്ശിലേരി പ്രജിയുടെ മകൾ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിലായിരുന്നു അപകടം.

കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ബന്ധുക്കള്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ നടക്കും. മാതാവ്: സിന്ധു. സഹോദരന്‍: ഷെയിന്‍ ബേസില്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl drowneddeath news
News Summary - A 17-year-old girl drowned while on vacation at her family home
Next Story