Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാലിയാറിൽ 39കാരനും...

ചാലിയാറിൽ 39കാരനും സഹോദരപ​ുത്രനും ഒഴുക്കിൽപ്പെട്ടു

text_fields
bookmark_border
chaliyar
cancel

പന്തീരാങ്കാവ്: ചാലിയാറിൽ പൊന്നേം പാടത്ത് ബന്ധുക്കളായ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹർ (39) സഹോദര പുത്രൻ മുഹമ്മദ് നബ്ഹാൻ (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മറ്റ് ബന്ധുക്കൾക്കൊപ്പം പുഴ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇരുവരും.

പുഴയുടെ ആഴം കൂടിയ ഭാഗത്ത് കക്ക വാരാൻ ഇറങ്ങിയതിനിടയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയിരുന്നു. അഗ്നിശമന രക്ഷാ സേനയും പൊലീസും നാട്ടുകാരും സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowningFireforce rescue
News Summary - A 39-year-old man and his nephew were swept away in Chaliyar
Next Story