എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കൽ ആർ.എസ്.എസ് അജണ്ട -എ.എ. റഹീം
text_fieldsകൊച്ചി: കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കുകയാണ് ആർ.എസ്.എസിെൻറ അജണ്ടയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഇത് സംയുക്തമായി നടപ്പാക്കുന്നതിലൂടെ കോൺഗ്രസ്, ബി.ജെ.പി സഖ്യമായായി മാറിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് നീക്കം. കോൺഗ്രസിനും ബി.ജെ.പിക്കും കേരളത്തിൽ പൊതുവായ രാഷ്‌ട്രീയകാര്യ സമിതിയാണുള്ളത്. സ്വർണക്കടത്ത് കേസിലെ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനും ഇടതുപക്ഷ വേട്ട നടത്താനുമുള്ള അവസരമായി കേസുകളെ ഉപയാഗിക്കാനാണ് ബി.ജെ.പി, കോൺഗ്രസ് ശ്രമം. കേസിലെ മുഖ്യ സൂത്രധാരൻ ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചില്ല. കേന്ദ്രമന്ത്രി വി. മുരളീധരെൻറ പങ്ക് അന്വേഷിക്കണമെന്ന പരാതിയുണ്ടായിട്ടും മൊഴിപോലുമെടുക്കുന്നില്ല. ആർ.എസ്.എസ് ചാനലിെൻറ തലവൻ അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തിട്ടും കേസെടുത്തില്ല. എന്നാൽ, പ്രോട്ടോകോൾ ലംഘനമെന്ന ബെന്നി ബഹനാെൻറ പരാതിയിൽ മന്ത്രി ജലീലിെൻറ മൊഴിയെടുത്തതായും അദ്ദേഹംചൂണ്ടിക്കാട്ടി.
വി. മുരളീധരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജനസംഘടനകളുമായി ചേർന്ന് സമരം ശക്തമാക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് അറിയിച്ചു. ജ്വല്ലറി തട്ടിപ്പുകേസിലെ പ്രതിയായ ഖമറുദ്ദീൻ എം.എൽ.എ രാജിെവക്കണമെന്ന് ആവശ്യപ്പെട്ട് 29ന് കാസർകോട്ട് ധർണയും പാലാരിവട്ടം പാലം വിഷയത്തിൽ ഇബ്രാഹീംകുഞ്ഞ് എം.എൽ.എ സ്ഥാനം രാജിെവക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ അഞ്ചിന് പാലാരിവട്ടത്ത് ധർണയും നടത്തും. ജില്ല പ്രസിഡൻറ് പ്രിൻസി കുര്യാക്കോസും സെക്രട്ടറി എ.എ. അൻഷാദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.