വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയത് ബ്ലാക്ക്‍ലിസ്റ്റിൽപ്പെട്ട ബസെന്ന്; അഞ്ച് കേസുകൾ
text_fieldsപാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക്‍ലിസ്റ്റിൽപ്പെട്ടതെന്ന് അധികൃതർ. കോട്ടയം ആർ.ടി.ഒയുടെ കീഴിലാണ് ബസിനെ ബ്ലാക്ക്‍ലിസ്റ്റിൽ പെടുത്തിയത്. അരുൺ എന്നയാളാണ് ബസിന്റെ ഉടമ. ഇതിന് പുറമേ ബസിനെതിരെ അഞ്ചോളം കേസുകളും നിലനിൽക്കുന്നുണ്ട്. എന്നാൽ, ബ്ലാക്ക്‍ലിസ്റ്റിൽ പെട്ടാലും ബസിന് സർവീസ് നടത്താനാകും. ഈ പഴുത് ഉപയോഗിച്ചാണ് ബസ് കുട്ടികളുമായുള്ള വിനോദയാത്രക്കായി എത്തിയത്.
ലൈറ്റുകൾ സ്ഥാപിച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക, നിയമവിരുദ്ധമായ എയർഹോൺ, ചട്ടംലംഘിച്ച് വാഹനമോടിക്കൽ എന്നിവക്കെല്ലാമാണ് ബസിനെതിരെ കേസുളളത്.
വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്‍റെ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും.
കെ.എസ്.ആർ.ടി.സി ബസിലെ മൂന്ന് യാത്രക്കാരും മരിച്ചു. 38 പേരാണ് തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.