തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
text_fieldsചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമടക്കം പത്ത് പേർക്ക് പരിക്കേറ്റു. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
തിരുച്ചിറപ്പള്ളിയില്‍ മിഥുന്‍ രാജ് എന്ന ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പരിക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.