Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ ഓടികൊണ്ടിരുന്ന...

ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
Aluva Car Fire
cancel
camera_alt

ആലുവ പാലസ് റോഡിൽ സെന്‍റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ

ആലുവ: എറണാകുളം ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ പാലസ് റോഡിൽ സെന്‍റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം.

മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തിയത്. ബാങ്ക് കവലയിൽ നിന്ന് പമ്പ് കവല ഭാഗത്തേക്ക് പോകുകയായിരുന്നു. ഫെബിനും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്.

ഡ്രൈവർ സൈഡിലെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻഭാഗത്തെ ഇടതു വശത്തെ ഡോറിലൂടെ ഇവർക്ക് പുറത്ത് കടക്കാനായി.

വാഹനത്തിന്‍റെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. ആലുവ അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentfire
News Summary - A car caught fire while running in Aluva
Next Story