പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മൂന്ന് ജീവപര്യന്തവും ആറുവർഷം കഠിനതടവും
text_fieldsഅബ്ദുൽ കരീം
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ചേർപ്പ് മുത്തുള്ളിയാൽ പടിഞ്ഞാട്ടുമുറി കാരണപറമ്പിൽ ഹൗസിൽ അബ്ദുൽ കരീമിന് (64) മൂന്ന് ജീവപര്യന്തവും ആറ് വർഷം കഠിനതടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സ്പെഷൽ പോക്സോ കോടതി നമ്പർ -രണ്ട് ജഡ്ജ് ജയപ്രഭുവാണ് ശിക്ഷ വിധിച്ചത്.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് ഇയാൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി നാട്ടിൽ സ്ഥിരതാമസം ആക്കിയശേഷം ഈ പെൺകുട്ടിയോട് പലപ്പോഴും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.
ചേർപ്പ് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ആയിരുന്ന ടി.വി. ഷിബു രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ കേസ് ഇൻസ്പെക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർ മഹേഷ്കുമാർ എന്നിവരാണ് തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവർ ഹാജരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.