Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിശുവിനെ എറിഞ്ഞുകൊന്ന...

ശിശുവിനെ എറിഞ്ഞുകൊന്ന കേസ്​; പ്രതിക്ക്​ ഹൈകോടതി ജാമ്യം

text_fields
bookmark_border
ശിശുവിനെ എറിഞ്ഞുകൊന്ന കേസ്​; പ്രതിക്ക്​ ഹൈകോടതി ജാമ്യം
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​റി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഫ്ലാ​റ്റി​ൽ​നി​ന്ന്​ എ​റി​ഞ്ഞു​കൊ​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ മാ​താ​വി​ന്​ ഹൈ​കോ​ട​തി​യു​ടെ ജാ​മ്യം. 56 ദി​വ​സ​ത്തി​ലേ​റെ​യാ​യി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന​തും പ്ര​തി​യു​ടെ ത​ട​ങ്ക​ൽ തു​ട​ർ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യു​മാ​ണ്​ ജ​സ്റ്റി​സ്​ സി.​എ​സ്. ഡ​യ​സ്​ 23കാ​രി​ക്ക്​​​ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​​നു​വ​ദി​ച്ച​ത്.

എ​റ​ണാ​കു​ളം അ​ഡീ. ചീ​ഫ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യും സെ​ഷ​ൻ​സ്​ കോ​ട​തി​യും ജാ​മ്യ ഹ​ര​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മേ​യ്​ മൂ​ന്നി​ന്​ രാ​വി​ലെ പ്ര​സ​വി​ച്ച​യു​ട​ൻ കു​ഞ്ഞി​നെ​ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ റോ​ഡി​ലേ​ക്ക്​ വ​ലി​ച്ചെ​റി​ഞ്ഞ്​ കൊ​ല​​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്.

ത​ന്നെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സ്​​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ചി​കി​ത്സ അ​നി​വാ​ര്യ​മാ​യ ഘ​ട്ട​മാ​ണി​തെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും നി​യ​മ​ത്തി​ന്​ മു​ന്നി​ൽ​നി​ന്ന്​ ഒ​ളി​​ച്ചോ​ടാ​നോ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നോ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യും കോ​ട​തി ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ്വ​ന്ത​വും മ​റ്റ്​ ര​ണ്ട്​ ​പേ​രു​ടെ​യും ജാ​മ്യ ബോ​ണ്ടി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Infant Deathhigh court
News Summary - A case of throwing a child to death; Accused granted bail by High Court
Next Story