ടി.സിദ്ദീഖിനെതിരെ കേസെടുത്തില്ലെങ്കിൽ എടുപ്പിക്കാൻ സി.പി.എമ്മിന് അറിയാമെന്ന് വയനാട് ജില്ലാ സെക്രട്ടറി ഗഗാറിൻ
text_fieldsകൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പാർട്ടിക്കെതിരെയും എസ്.എഫ്.ഐക്കെതിരെയും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സി.പി.എം വയനാട് ജില്ല സെക്രട്ടറി പി.ഗഗാറിൻ. കേസ് സി.ബി.ഐ എന്നല്ല, ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്ന് വിശദീകരണ യോഗത്തിൽ ഗഗാറിൻ പറഞ്ഞു.
കോളജ് ഹോസ്റ്റർ മുറിയിൽ എം.എൽ.എമാരായ ടി.സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോൺഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദീഖിനെതിരെ കേസെടുക്കാൻ പൊലീസ് തയാറകാണം. അല്ലെങ്കിൽ കേസെടുപ്പിക്കാൻ സി.പി.എമ്മിനറിയാമെന്നും ഗഗാറിൻ മുന്നറിയിപ്പ് നൽകി.
ഈ വിഷയത്തിൽ ആർ.എസ്.എസിന്റെ ചെരുപ്പ് നക്കിയായ ഗവർണറുടെ നടപടി തീക്കളിയാണെന്നും ഗവർണർ ഒരു വൃത്തിക്കെട്ട മനുഷ്യനാണെന്നും ഗഗാറിൻ കുറ്റപ്പെടുത്തി.
കേസിലെ പ്രതികളെ സി.പി.എം ഓഫീസിൽ ഒളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറയുന്നു. എന്ത് വൃത്തിക്കേടും പറായമെന്നാണോ..? യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളെ സംഘടിപ്പിക്കാനുള്ള ശേഷി എസ്.എഫ്.ഐക്ക് അല്ലാതെ മറ്റ് വിദ്യാർഥി സംഘടനകൾക്ക് ഇല്ലെന്നും ഗഗാറിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.