വിദ്വേഷം വളർത്തുന്ന ‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ കേസെടുക്കണം -യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: ‘ദി കേരള സ്റ്റോറി’ എന്ന സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും പ്രദർശനത്തിന് അനുമതി നൽകരുതെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. ലൗ ജിഹാദെന്ന ഉണ്ടയില്ലാവെടി സുപ്രീംകോടതി പോലും തള്ളിക്കളഞ്ഞതാണ്.
20 വർഷംകൊണ്ട് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വർഗീയ പ്രസ്താവനയും ട്രെയിലറിലുണ്ട്.
മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോൺസേർഡ് സിനിമയാണിത്. സർക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാവണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.