സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം; ഡബ്ല്യു.സി.സി ഹൈകോടതിയിൽ
text_fieldsകൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യു.സി.സി) ഹൈകോടതിയിൽ. സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടക്കുന്നതിനിടയിലാണ് ഇടക്കാല ചട്ടം എന്ന ആവശ്യം ഡബ്ല്യു.സി.സി ഉയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഒരുക്കുന്നതിൽ കോടതി ഇടപെടണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മിറ്റി സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യു.സി.സി കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.