വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദി- പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കാമായിരുന്ന സന്ദർഭങ്ങൾ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മതേതരത്വത്തിന് വേണ്ടി വിട്ടുവീഴ്ചകൾക്ക് തയാറാകാത്ത അദ്ദേഹത്തിന്‍റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണ്.
മികച്ച സാമാജികനായും ഭരണകർത്താവായും അദ്ദേഹത്തിന് തിളങ്ങാനായി. ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണെന്നും സഹപ്രവർത്തകരുടെയും കടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.