കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചു
text_fieldsകൊട്ടിയം: വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയും ഉൾപ്പെടെ മൂന്നുപേർ മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ മുങ്ങിമരിച്ചത്.
നെടുമ്പന പഞ്ചായത്തിൽപെട്ട മുട്ടക്കാവ് പാകിസ്താൻ മുക്ക് മുളവറക്കുന്ന് കാഞ്ഞിരവയലിൽ വൈകീട്ട് 6.30നാണ് സംഭവം. തിരുവനന്തപുരം പോത്തൻകോട് സ്വദേശികളും പാകിസ്താൻമുക്ക് തൈക്കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീർ (40), സുമയ്യ (35), കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തിൽ അർഷാദിന്റെ ഭാര്യ ഷജീന (30) എന്നിവരാണ് മരിച്ചത്.
കായംകുളത്തു നിന്ന് ഒരാഴ്ച മുമ്പ് ഇവിടെ താമസമാക്കിയ ഇവർ വെള്ളിയാഴ്ച വൈകീട്ട് മുളയറക്കുന്നിലെ വണ്ടിച്ചാലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് സബീറിനെയും സുമയ്യയെയും കുളത്തിൽനിന്ന് പുറത്തെടുത്തത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് സജീനയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണനല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അൽഅമീൻ, അൽസീന എന്നിവർ സജീനയുടെ മക്കളാണ്. കബീറിനും സുമയ്യയ്ക്കും ആറും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.