വെട്ടേറ്റ് ചത്ത പുള്ളിപ്പുലിയെ സംസ്കരിച്ചു
text_fieldsഅടിമാലി: ആദിവാസി യുവാവ് സ്വയരക്ഷക്കായി വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വനം വകുപ്പ് സംസ്കരിച്ചു. മാങ്കുളം റേഞ്ച് ഓഫിസിൽ സൂക്ഷിച്ച പുലിയുടെ ജഡം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഞായറാഴ്ച വൈകീട്ട് 3.30നാണ് ദഹിപ്പിച്ചത്.
മൂന്നാർ ഡി.എഫ്.ഒ രാജു കെ. ഫ്രാൻസിസ്, മാങ്കുളം ഡി.എഫ്.ഒ ജി. ജയചന്ദ്രൻ, അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേച്ചൽ (മൂന്നാർ), ഡോ. അനുമോദ് (കോട്ടയം), തേക്കടി കൺസർവേറ്റർ ബയോളജിസ്റ്റ് രമേശ് ബാബു, പാലാ സെന്റ് തോമസ് കോളജിലെ സുവോളജി വിഭാഗം തലവൻ മാത്യു തോമസ്, മാങ്കുളം പഞ്ചായത്ത് അംഗം അനിൽ ആന്റണി, മാങ്കുളം റേഞ്ച് ഓഫിസർ വി. പ്രസാദ് കുമാർ എന്നിവരടങ്ങിയ പ്രത്യേക കമ്മിറ്റിയാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്.
വന്യജീവി സംരക്ഷണ നിയമത്തിൽ സ്വയംപ്രതിരോധമെന്ന ചട്ടം ഉൾപ്പെടുന്നതിനാൽ പുലിയെ വെട്ടിക്കൊന്നത് സംബന്ധിച്ച കേസ് ഒഴിവാക്കിയാണ് വനം വകുപ്പിന്റെ നടപടി. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സക്ക് ആവശ്യമായ ചെലവ് വനം വകുപ്പാണ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.