Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി ഭരണത്തിന് അന്ത്യം...

മോദി ഭരണത്തിന് അന്ത്യം കുറിക്കുന്ന ജനാധിപത്യ മുന്നേറ്റം സംഭവിക്കും -റസാഖ്‌ പാലേരി

text_fields
bookmark_border
Razaq Paleri
cancel

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകർത്ത ബി.ജെ.പി ഭരണം ഇനിയൊരിക്കൽക്കൂടി അധികാരത്തിൽ വരുന്നതിനെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. വെൽഫെയർ പാർട്ടി ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആലംകോട് ജംങ്ഷനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമീഷനുമുൾപ്പെടെയുള്ള സകല ഭരണഘടന സ്ഥാപനങ്ങളെയും ഇ.ഡി ഉൾപ്പടെയുള്ള ഗവണ്മെന്റ് ഏജൻസികളെയും ദുരുപയോഗം ചെയ്തും വംശീയ വിദ്വേഷം ഇളക്കിവിട്ടും രാജ്യത്ത് അരാജകാത്വം സൃഷ്ടിച്ചു അധികാരം നിലനിർത്താനുള്ള ദുഷിച്ച നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ട ഉത്തരവാദിത്തം മുഴുവൻ ജനാധിപത്യം വിശ്വാസികളുടെതുമാണ്. മോദി ഗവണ്മെന്റിന്റെ പൊയ്മുഖമാണ് ഇലക്ട്രൽ ബോണ്ട്‌ അഴിമതിയിലൂടെ വെളിവാക്കപ്പെട്ടത്.

രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന ഇലക്ഷൻ വാഗ്ദാനം നടപ്പിലാക്കാൻ പോലും കഴിയാതെ പോയ പത്തു വർഷക്കാലത്തെ ഗവണ്മെന്റ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുന്ന വിധത്തിൽ ദുഷിച്ച കോർപറേറ്റ് ചങ്ങാത്തത്തിന്റെ നേർപതിപ്പായിത്തീർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ കല്ലറ, ജില്ല ട്രഷറർ എം.കെ. ഷാജഹാൻ, ജില്ല സെക്രട്ടറി ഷാഹിദ ഹാറൂൺ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyRazaq Paleri
News Summary - A democratic breakthrough will happen that will end the Modi regime - Razaq Paleri
Next Story