അയൽവാസികൾ തമ്മിൽ തർക്കം; യുവാവിന് കുത്തേറ്റു
text_fieldsആമ്പല്ലൂർ: വരാക്കര പയ്യാക്കരയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. പയ്യാക്കര തറയിൽ ജോയിയുടെ മകൻ ജസ്റ്റിനാണ് (39) കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യാക്കരയിലായിരുന്നു സംഭവം. വലതു കൈത്തണ്ടക്കും മുഖത്തും കുത്തേറ്റ ജസ്റ്റിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. അയൽവാസി വരാക്കര കാപ്പാനി വീട്ടിൽ ലിജോ ആണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. മദ്യലഹരിയിൽ എത്തിയ ലിജോ വാക്കേറ്റത്തിനിടെ ജസ്റ്റിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ ലിജോക്കായി വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ശക്തൻമാർക്കറ്റിലെ തൊഴിലാളിയാണ് കുത്തേറ്റ ജസ്റ്റിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.