കിഫ്ബി ഒാഡിറ്റിങ്ങിന് വിവാദ ചാർേട്ടഡ് അക്കൗണ്ടിെൻറ കമ്പനിയും
text_fieldsതിരുവനന്തപുരം: കിഫ്ബി ഓഡിറ്റിങ് നടത്തിയത് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം. ശിവശങ്കറിെൻറ സുഹൃത്തായ ചാർേട്ടഡ് അക്കൗണ്ടൻറിന് പങ്കാളിത്തമുള്ള കമ്പനി. ചാർേട്ടഡ് അക്കൗണ്ടൻറ് വേണുഗോപാലിെൻറ സൂരി ആന്‍ഡ് കമ്പനിയാണ് കിഫ്ബിയുടെ പിയര്‍ ഓഡിറ്റിങ് നടത്തിയത്. ഇൗ ഏജൻസിക്ക് ഒാഡിറ്റിങ് ലഭിച്ച കാര്യം ദുരൂഹമാണ്.
കിഫ്ബിയുടെ 38ാം ബോര്‍ഡ് യോഗ രേഖയിലാണ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ്ങിനും പിയര്‍ റിവ്യൂ ഓഡിറ്റിങ്ങിനും രണ്ട് സ്ഥാപനങ്ങളെ നിയമിച്ചതായി വ്യക്തമാക്കുന്നത്. സൂരി ആന്‍ഡ് കമ്പനിയെയാണ് പിയര്‍ റിവ്യൂ ഓഡിറ്ററായി നിയമിച്ചത്. സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് പി. വേണുഗോപാലായിരുന്നു. സ്വപ്നയുടെയും വേണുഗോപാലിെൻറയും സംയുക്ത അക്കൗണ്ടിലാണ് എസ്.ബി.െഎയിൽ ലോക്കർ തുറന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ചോദ്യംചെയ്യലിനും വേണുഗോപാൽ വിധേയമായിരുന്നു. ശിവശങ്കറിെൻറ നിർദേശാനുസരണമാണ് താൻ ലോക്കർ തുറന്നതെന്നായിരുന്നു അദ്ദേഹത്തിെൻറ മൊഴി. വേണുഗോപാലുമായുള്ള വാട്സ്ആപ് ചാറ്റുകളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ശിവശങ്കറും വേണുഗോപാലും തമ്മിെല ബന്ധമാണ് കിഫ്ബി പദ്ധതികളുടെ ഒാഡിറ്റിങ് ഇൗ കമ്പനിക്ക് ലഭിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. ശിവശങ്കർ ഐ.ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ടെക്നോപാര്‍ക്കിലെ ഓഡിറ്റിങ്ങും ഈ സ്ഥാപനത്തിന് നല്‍കിയതിെൻറ തെളിവും പുറത്തുവന്നു. ബാങ്ക് ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാറുണ്ടെങ്കിലും പിയര്‍ റിവ്യൂ ഓഡിറ്റര്‍മാരെ നിയമിക്കാറില്ല. ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങള്‍ സ്വന്തം ഓഡിറ്റിങ് വിലയിരുത്താനാണ് പിയര്‍ റിവ്യൂ ഓഡിറ്റിങ് നടത്തുന്നത്. ടെൻഡർ പൂർത്തിയാക്കിയാണ് ഒാഡിറ്റിങ് അനുമതി നൽകിയതെന്നാണ് ധനമന്ത്രി വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.