കോട്ടയത്ത് ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
text_fieldsകോട്ടയം: ഏറ്റുമാനൂരിൽ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബർ 28നാണ് നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. നായയെ അന്നുതന്നെ പിടികൂടിയിരുന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസമാണ് ചത്തത്.
പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്. പിടികൂടിയ അന്നുതന്നെ നായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ, കടിയേറ്റവർക്കെല്ലാം പേവിഷബാധക്കെതിരായ കുത്തിവെപ്പെടുത്തിരുന്നു. നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെയെല്ലാം കർശന നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നായയുടെ ആക്രമണം ഉണ്ടായ ശേഷം ഏറ്റുമാനൂർ നഗരസഭ പരിധിയിലെ തെരുവുനായകൾക്കടക്കം പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.