മരണത്തെ മുഖാമുഖം കണ്ട് 15 അംഗ കുടുംബം
text_fieldsവെള്ളക്കെട്ടിൽ മരണത്തെ മുഖാമുഖം കണ്ട് പ്രഭിയുടെ കുടുംബം. രാത്രി ഒന്നര മണിയോടെ വലിയ ശബ്ദം കേട്ടാണ് പ്രഭി എഴുന്നേൽക്കുന്നത്. ഉണർന്നപ്പോൾ വീട് മുഴുവൻ വെള്ളമായിരുന്നു. ഉടൻ അടുത്ത മുറിയിൽ കിടക്കുന്നവരെ വിളിച്ചെഴുന്നേൽപിച്ച് മുകൾ ഭാഗത്തുള്ള അമ്മാവൻ വേണുവിന്റെ വീട്ടിൽ അവർ 15 പേരും ഒരുമിച്ച് നിന്നു. അപ്പോഴും ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ് ഉറങ്ങാൻ കിടന്നത്.
രാത്രി 2.30 ഓടെ നിമിഷനേരം കൊണ്ട് വീടിന്റെ ഒരു ഭാഗം ഒലിച്ചു പോകുന്നതാണ് പിന്നെ കണ്ടത്. വാതിൽ തുറന്നതോടെ വീടിനകത്ത് കഴുത്തൊപ്പം ചെളി അടിച്ചുകയറി. ശക്തി മുഴുവൻ ക്ഷയിച്ചു പോയ നിമിഷം, വാതിൽ തകർത്ത് ആദ്യം കുട്ടികളെ രക്ഷിച്ചു. ഒഴുകിവന്ന മരത്തിലും കല്ലിലും പിടിച്ച് കൂരിരുട്ടിലൂടെ കുന്നുകയറി.
അപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. മലമുകളിൽ കയറി വിറങ്ങലിച്ചു നിൽക്കുമ്പോൾ താഴെ കാലങ്ങളോളം കണ്ട് ഇടപഴകിയ പുഴ വീടുകൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഭീതിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.