പി.ജെ. ജോസഫ് ഗ്രൂപ്പിന് ചിഹ്നമായി; ട്രാക്ടർ ഒാടിക്കുന്ന കർഷകൻ
text_fieldsതൊടുപുഴ: പി.ജെ. ജോസഫിെൻറയും അദ്ദേഹത്തിെൻറ സ്ഥാനാർഥികളായി മത്സരിക്കുന്ന മറ്റ് ഒമ്പതുപേരുടെയും തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച ആശങ്കക്കും അനിശ്ചിതത്വത്തിനും വിരാമമായി. ട്രാക്ടർ ഒാടിക്കുന്ന കർഷകൻ ആണ് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച ചിഹ്നം. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ജോസഫ് ഉൾപ്പെടെ 10 സ്ഥാനാർഥികളും പുതിയ ചിഹ്നത്തിലാകും മത്സരിക്കുക.
പി.സി. തോമസിെൻറ കേരള കോൺഗസുമായി ജോസഫ് വിഭാഗം ലയിച്ച സാഹചര്യത്തിൽ ഇനി ഇൗ പേരിലായിരിക്കും പാർട്ടി അറിയപ്പെടുക. കേരള കോൺഗ്രസിന് ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച ചിഹ്നമില്ലാത്തത് സ്ഥാനാർഥികളുടെ പത്രികസമർപ്പണ വേളയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. തുടർന്ന്, തെങ്ങിൻതോപ്പ്, ഫുട്ബാൾ, ട്രാക്ടർ ഒാടിക്കുന്ന കർഷകൻ എന്നിവയിലൊരു ചിഹ്നം ആവശ്യപ്പെടാൻ പി.സി. തോമസും ജോസഫും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ ചിഹ്നം അനുവദിച്ചത്. ചങ്ങനാശ്ശേരിയിൽ മറ്റൊരു സ്ഥാനാർഥി ഇതേ ചിഹ്നം ആവശ്യപ്പെെട്ടങ്കിലും രജിസ്ട്രേഷനുള്ള പാർട്ടി എന്ന നിലയിൽ കേരള കോൺഗ്രസിന് ലഭിച്ചു.
അന്തിമ തീരുമാനമാകാത്തതിനാൽ ജോസഫ് വിഭാഗം സ്ഥാനാർഥികളുടെ ചുവരെഴുത്തിലും പോസ്റ്ററിലും പാർട്ടിയും ചിഹ്നവും ഉൾപ്പെടുത്തിയിരുന്നില്ല. വരുംദിവസങ്ങളിൽ പുതിയ ചിഹ്നത്തിെൻറ അകമ്പടിയോടെ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് കേരള കോൺഗ്രസ് തീരുമാനം. പല കാലങ്ങളിലായി ആന, കുതിര, സൈക്കിൾ, രണ്ടില, ചെണ്ട ചിഹ്നങ്ങൾ ഉപയോഗിച്ച ശേഷമാണ് ജോസഫിന് 'ട്രാക്ടർ ഒാടിക്കുന്ന കർഷകൻ' സ്വന്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.