വനിത ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു
text_fieldsതിരുവനന്തപുരം: കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിലെ വനിത ഡോക്ടർ അതിക്രൂരമായി ബലാൽസംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുക, ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കുക, ആശുപത്രി അക്രമങ്ങൾക്ക് എതിരെ കേന്ദ്ര നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കേരത്തിലെ ഡോക്ടർമാർ നടത്തിയ 24 മണിക്കൂർ സമരം പൂർണം.
സമരത്തിന്റെ സംസ്ഥാന തല ഉത്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ നടന്ന ധർണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ബെനവൻ ഉത്ഘാടനം ചെയ്തു. കേന്ദ്ര നിയമം നടപ്പാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാരുകൾ പിന്മാറിയാൽ ഡോക്ടർമാർ സമരം ശക്തമാക്കുമെന്നും, ഇനിയൊരു ഡോക്ടറിന്റെ ജീവൻ ബലികൊടുക്കന്നത് ചെറുക്കാൻ ഡോക്ടർമാർ ഏതെറ്റം വരെ പോകാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് ഡോ.എ. മാർത്താണ്ടപിള്ള, മുൻ സംസ്ഥാന പ്രസിഡറ്റുമാരായ ഡോ.എൻ. സുൽഫി, ഡോ. അലക്സ് ഫ്ലാങ്ക്‌ളിൻ , നാഷണൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ ശ്രീജിത്ത് എൻ. കുമാർ, ഐ. എം.എ സംസ്ഥാന സെക്രട്ടറി ഡോ. ശശിധരൻ, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നര ബീഗം, കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. പദ്മപ്രസാദ്, കെ.ജി.പി.എം.ടി.എ സംസ്ഥാനപ്രസിഡന്റ് ഡോ. അജിത്പ്രസാദ്, ആർ.സി.സി റസിഡൻസ് ഡോക്ടർസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അഞ്ജലി , ഐ.ഡി.എ ജില്ലപ്രസിഡന്റ് ഡോ. അശോക്, കെ.ജി.ഡി.സി.ടി.യൂ സെക്രട്ടറി ഡോ. ആശിഷ്, കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഉണ്ണി ആർ. പിള്ള, എച്ച്.എസ്.എ സെക്രട്ടറി ഡോ. കാവേരി, ഐ.എം.എ തിരുവനന്തപുരം ജില്ലാ സമിതി ചെയർമാൻ ഡോ. ശ്യാം ലാൽ പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, സെക്രട്ടറി. ഡോ.എ. അൽത്താഫ്, എസ്.യു.ടി മെഡിക്കൽ കോളജ് പി.ജി അസോസിയേഷൻ പ്രസിഡന്റ് ഡോ. സുൽത്താൻ സുബൈർ, ഗോകുലം മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂനിയൻ പ്രതിനിധി ഡോ ഗോകുൽ ശ്യാം, കാരക്കോണം മെഡിക്കൽ കോളജ് സ്റ്റുഡൻസ്, യൂനിയൻ പ്രതിനിധി ഡോ. അശ്വിൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് സ്റ്റുഡൻസ് യൂനിയൻ ചെയർമാൻ ഹരി ഗോവിന്ദ്, സെക്രട്ടറി ശാമില, ഡെന്റൽ കോളജ് സ്റ്റുഡൻസ് യൂനിയൻ ചെയർമാൻ ജെ.പി. ആദിത്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.