Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് മാനാഞ്ചിറയിലെ കടയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
കോഴിക്കോട് മാനാഞ്ചിറയിലെ കടയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
cancel
camera_alt

കോഴിക്കോട് മാനാഞ്ചിറ അഹമ്മദീയ പള്ളിക്ക് സമീപത്തെ കടയിൽ തീപിടിത്തം (ചിത്രം: ബിമൽ തമ്പി)

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിലെ ചായകടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിൽ പൊള്ളലേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് രണ്ടു പേരാണ് കടയിൽ ഉണ്ടായിരുന്നത്. ഒരാൾ ഓടി രക്ഷപ്പെട്ടു. അഗ്നിശമനസേനയെത്തി തീ അണച്ചു.

അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekozhikodeMananchira Ahmadiyya Masjid
News Summary - A fire broke out in a shop near the Mananchira Ahmadiyya Masjid in Kozhikode
Next Story