ടാർ മിക്സുമായി ഒാടിക്കൊണ്ടിരുന്ന ടിപ്പറിൽ തീ പടർന്നു; അപകടമൊഴിവാക്കാൻ ഡ്രൈവറുടെ സമയോചിത ഇടപെടൽ
text_fieldsഅടൂർ: ടാർ മിക്സുമായി സഞ്ചരിച്ച ടിപ്പർ തീപിടിച്ചു പൂർണമായി കത്തി നശിച്ചു. ആളപായമില്ല. ബുധനാഴ്ച രാവിലെ 8.30 ന് ഏനാദിമംഗലം ഇളമണ്ണൂർ - ചായലോട് റോഡിലാണ് അപകടം.
ചവറ പന്മന പുത്തൻചന്ത ആറുമുറിക്കട ചേമത്ത് വീട്ടിൽ അൻസാരിയുടെ ടിപ്പറാണ് കത്തിയത്. ഇളമണ്ണൂർ കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാൻ്റിൽ നിന്ന് ലോഡു കയറ്റി ഇടപ്പള്ളിക്കോട്ടയിലേക്ക് പോകാൻ ചായലോട് റോഡിലെ കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ -പത്തനാപുരം റോഡിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം.
ടിപ്പറിൻ്റെ കാബിൻ്റെ പിറകുവശത്ത് പുകയും തീയും കാബിനുള്ളിലെ കണ്ണാടിയിൽ കണ്ടെങ്കിലും സമീപത്ത് വീടുകളുള്ളതിനാൽ 100 മീറ്റർ മുന്നോട്ട് ഓടിച്ച് ഇറക്കം ഇറങ്ങി കഴിഞ്ഞാണ് ടിപ്പർ നിർത്തി ഡ്രൈവർ ഇറങ്ങിയത്. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം അപകട സാധ്യത കുറക്കാനായി.
ഹൈഡ്രോളിക് ഓയിലിൻ്റെ കാനിനു സമീപത്തുനിന്നാണ് തീ കണ്ടതെന്ന് ഡ്രൈവർ രതീഷ് 'മാധ്യമ'ത്തോടു പറഞ്ഞു. അടൂരിൽ നിന്ന് രണ്ടു യൂനിറ്റും പത്തനാപുരത്തു നിന്ന് ഒരു യൂനിറ്റും അഗ്നി രക്ഷസേന എത്തിയാണ് തീ കെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.