വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ
text_fieldsകാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ പോസ്റ്റ് ചെയ്ത മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെയാണ് കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ രോഹിതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പാണ് ചുമത്തിയിരുന്നുത്. പൊലീസ് നടപടി കടുത്ത വിമർശനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പില്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനാണ് മുൻ എസ്.എഫ്.ഐ നേതാവ് അറസ്റ്റിലാകുന്നത്. കോളജിലെ പൂർവ വിദ്യാർഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് പ്രാഥമിക വിവരം.
പൂർവ വിദ്യാർഥിയാണെങ്കിലും ഫോട്ടോഗ്രാഫർ എന്ന നിലയിൽ പതിവായി കാമ്പസിൽ എത്തിയിരുന്ന പ്രതി വിദ്യാർഥിനികളുമായി സൗഹൃദം പുലർത്തിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ സമൂഹമാധ്യമങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ മോശം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഫോറൻസിക് പരിശോധനക്ക് അയച്ച രോഹിതിന്‍റെ മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.