താമരക്കുളം വയ്യാങ്കരച്ചിറയിൽ നിന്ന് ഭീമൻ മത്സ്യത്തെ പിടികൂടി
text_fieldsചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽ നിന്നും 27 കിലോ വരുന്ന മത്സ്യ ഭീമനെപിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് കാളാഞ്ചി ഇനത്തിൽ പെട്ട മത്സ്യത്തെ കിട്ടിയത്. നാട്ടുകാരനായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്.
വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവാണ്. ഈ സമയം നാട്ടുകാർ മത്സ്യം പിടിക്കാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടതാവാം മത്സ്യമെന്ന് കരുതുന്നു. വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് കരക്കെത്തിക്കാൻ കഴിഞ്ഞത്.
തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസിൽ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടു വന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം കിലോക്ക് 300 രൂപക്ക് വില്പന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.