ബാബുവിനൊപ്പം മല കയറിയത് മൂന്നംഗ വിദ്യാർഥിസംഘം
text_fieldsപാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ആർ. ബാബുവിനൊപ്പം (23) മല കയറിയത് മൂന്നംഗ വിദ്യാർഥിസംഘം. ബാബുവടക്കം തങ്ങൾ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് സംഘാംഗമായ പതിനഞ്ചുകാരൻ പറഞ്ഞു. പകുതിവഴിയിലെത്തിയപ്പോൾ മൂന്നുപേർ ക്ഷീണിച്ച് തിരിച്ചിറങ്ങി. മലമുകളിലുള്ള കൊടി തൊട്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളിലേക്ക് കയറിയത്.
ബാബു മലയിടുക്കിൽ വീണപ്പോൾ ഭയന്നുപോയി. മലകയറാൻ തങ്ങളെ ബാബു ഒപ്പം കൂട്ടുകയായിരുന്നു. നിർബന്ധിച്ചതിനാലാണ് പോയത്. എന്നാൽ, മലമുകളിലെത്തിയതോടെ ദാഹം തോന്നിയപ്പോൾ തിരിച്ചിറങ്ങുകയായിരുന്നു. തങ്ങൾ നിർബന്ധിച്ചെങ്കിലും ബാബു തിരിച്ചിറങ്ങാതെ മുന്നോട്ട് പോയതായും വിദ്യാർഥി പറഞ്ഞു.
ബാബുവിനെതിരെ നടപടിയെടുക്കില്ല - മന്ത്രി
തിരുവനന്തപുരം: മലമ്പുഴയിൽ മലയിടുക്കില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്. ബാബുവിനെതിരെ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ബാബുവിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. മകന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് ബാബുവിന്റെ മാതാവ് അഭ്യർഥിച്ചു. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരുനിലപാടും വനം വകുപ്പ് സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.