ആലപ്പുഴ കലക്ടറെ കാണാൻ ആന്ധ്രയിൽനിന്നൊരു അതിഥി; വികാരനിർഭര കുറിപ്പുമായി കൃഷ്ണ തേജ
text_fieldsആന്ധ്ര മൈലാപ്പൂർ സ്വദേശിയാണ് ആലപ്പുഴ ജില്ല കലക്ടർ ഡോ. വി. ആർ കൃഷ്ണതേജ. ആലപ്പുഴയിൽ ചാർജ് എടുത്തതുമുതൽ ജനങ്ങളുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തിപ്പോരുന്നത്. സമൂഹമാധ്യമങ്ങളിലും തേജ സജീവമാണ്. മഴക്കാലത്ത് അദ്ദേഹം സ്കൂൾ കുട്ടികളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഹൃദയംകവരുന്ന ഒരു കുറിപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് കൃഷ്ണ തേജ. തന്റെ അധ്യാപകൻ ആലപ്പുഴയിൽ കാണാൻ വന്നതിനെ കുറിച്ചാണ് കുറിപ്പ്.
കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:
പ്രിയപ്പെട്ട കുട്ടികളെ,
ഇന്ന് എന്റെ ജീവിതത്തില്‍ വളരെ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി. സ്‌കൂള്‍ കാലഘട്ടത്തില്‍ എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട അധ്യാപകന്‍ ശ്രീ. മഹേഷ് മാഷ് ഇന്ന് കലക്ടറേറ്റില്‍ വന്നിരുന്നു. എന്നെ കാണാന്‍ മാത്രമായാണ് അദ്ദേഹം ആന്ധ്രാ പ്രദേശില്‍ നിന്നും ഇവിടേയ്ക്ക് വന്നത്. ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ എന്റെ മാഷിനെ സ്വീകരിച്ചത്.
അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അദ്ദേഹം പഠിപ്പിച്ച ഒരു വിദ്യാര്‍ഥി ഇന്ന് ജില്ലാ കലക്ടര്‍ ആയതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് എന്നോട് പറഞ്ഞു. വളരെ വികാര നിര്‍ഭരമായ സന്ദർഭമായിരുന്നു അത്.
എന്റെ പ്രിയപ്പെട്ട മക്കൾ ഒരു കാര്യം മറക്കരുത്. നിങ്ങളുടെ വിജയമാണ് നിങ്ങളുടെ അധ്യാപകർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. നിങ്ങൾ എല്ലാവരും നന്നായി പഠിച്ച്, കഠിനാധ്വാനം ചെയ്ത് നിങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കണം. അധ്യാപകർക്ക് അഭിമാനിക്കാവുന്ന മക്കളാകണം. നന്നായി വളരണം.
ഒരുപാട് സ്‌നേഹത്തോടെ,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.