Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുവണ്ണാമൂഴിയില്‍...

പെരുവണ്ണാമൂഴിയില്‍ വീട്ടിൽ നിന്ന് നാടന്‍ തോക്കും പെരുമ്പാമ്പിന്‍റെ നെയ്യും പിടികൂടി; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ വീട്ടിൽനിന്ന് രണ്ട് നാടൻതോക്കുകളും പെരുമ്പാ​മ്പിെൻറ നെയ്യും പിടികൂടി. പരുത്തിപ്പാറ തടിക്കാട് ജോണ്‍സ​െൻറ (52) വീട്ടില്‍നിന്നാണ് വനംവകുപ്പ്​ അധികൃതർ തോക്കും നെയ്യും പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.

പെരുവണ്ണാമൂഴി റേഞ്ച്​ ഫോറസ്​റ്റ്​ ഓഫിസര്‍ അഖില്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വീടി​െൻറ അടുക്കള ഭാഗത്തെ സ്​റ്റോർറൂമില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. 10 വര്‍ഷം മുമ്പ് പെരുമ്പാമ്പിനെ കൊന്ന് ശേഖരിച്ചതാണ് നെയ്യ് എന്ന് ഫോറസ്​റ്റ്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റെയ്ഡില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്​റ്റ്​ ഓഫിസര്‍ കെ. ഷാജീവ്, സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍മാരായ കെ.ടി. ലത്തീഫ്, പി. ബാബു, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസര്‍മാരായ ടി.വി. ബിനേഷ്‌കുമാര്‍, എം. ദേവാനന്ദന്‍, എച്ച്. ഹെന്ന, ഫോറസ്​റ്റ്​ വാച്ചര്‍ പി. രവീന്ദ്രന്‍, ഡ്രൈവര്‍ കെ.കെ. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handgunsnake gheeperuvannamoozhi
News Summary - A handgun and snake ghee were seized from the house in Peruvannamoozhi
Next Story