സിമന്‍റുപാലത്ത് വീണ്ടുമെത്തി കാട്ടാനക്കൂട്ടം; അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളും
text_fieldsതൊടുപുഴ: അരിക്കൊമ്പൻ കാടുമാറിയതിന് പിന്നാലെ ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം. അരിക്കൊമ്പനെ മയക്കുവെടിവെച്ച സിമന്‍റുപാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഇവയെ നിരീക്ഷിച്ചുവരുകയാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളുമാണ് ജനവാസമേഖലക്ക് സമീപത്തേക്ക് എത്തിയതെന്നാണ് പറയുന്നത്. സമീപം ചക്കക്കൊമ്പനും ഉണ്ടായിരുന്നു.
അതേസമയം, അരിക്കൊമ്പനെ പിടിച്ചുമാറ്റിയതുകൊണ്ട് ഒരാനയുടെ ശല്യം കുറയുമെന്നും ചക്കക്കൊമ്പനും മറ്റാനകളും പ്രശ്നക്കാർ തന്നെയാണെന്നും പ്രദേശവാസികൾ പറഞ്ഞു. നിലവിൽ പത്ത് ആനകൾ പ്രദേശത്തുള്ളതായാണ് വിവരം. അരിക്കൊമ്പനെ പിടിച്ചെങ്കിലും ചിന്നക്കനാലിൽ ആനയുടെ ആക്രമണം പൂർണമായി അവസാനിക്കില്ലെന്നാണ് കാട്ടാനക്കൂട്ടങ്ങളുടെ സാന്നിധ്യം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.