പവർകട്ടിനെക്കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
text_fieldsതിരുവനന്തപുരം: കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ രൂപംകൊണ്ട വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. രാവിലെ 11 ന് ചേരുന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിൽ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും പവർകട്ട് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.
സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായാല്‍ പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇന്നലെ കിട്ടിയത്. ഇങ്ങനെ പോയാൽ കേരളത്തിൽ പവർകട്ട് ഏർപ്പെടുത്താതെ നിർവർത്തിയില്ലാത്ത സാഹചര്യം ആണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ 45 കല്‍ക്കരി നിലയങ്ങളില്‍ രണ്ടുദിവസ്‌ത്തേക്കുളള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്ന്‌തെന്നും 16 നിലയങ്ങളില്‍ പൂർണമായും തീര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.