കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ വീട്ടമ്മ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റു
text_fieldsകൊച്ചി: കലൂർ അപകടത്തിന് പിന്നാലെ എറണാകുളത്തെ ഫ്ലവർ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച. നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തട്ടി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്ഫോമിൽ നിന്നും വീണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിനാണ് പരുക്കേറ്റത്. തുടർന്ന് ഷോയ്ക്ക് കോർപ്പറേഷൻ സ്റ്റോപ്പ് മെമോ നൽകി.
അപകടം പറ്റിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ഫസ്റ്റ് എയ്ഡ് നൽകിയില്ലെന്നും പരിക്ക് പറ്റിയ ബിന്ദു പറഞ്ഞു. സംഘാടകരെ അറിയിച്ചെങ്കിലും ആരും സഹായിച്ചില്ല. സ്വയം വാഹനം വിളിച്ചാണ് ആശുപത്രിയിൽ പോയത്. കൈയ്ക്ക് ഒടിവുണ്ട്, ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായും ബിന്ദു പറഞ്ഞു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജി.സി.ഡി.എ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.
എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ആയിരുന്നു ഫ്ലവർ ഷോയുടെ സംഘാടകർ. കൊച്ചി കോർപറേഷന്റെ ഉത്തരവിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തിവെച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.