Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ പള്ളിക്ക് ഇത്തവണ...

ഈ പള്ളിക്ക് ഇത്തവണ സൂര്യശോഭയാണ്; മുഴുവൻ ഇരുട്ടിനെയും ഇല്ലാതാക്കാനുള്ള വെളിച്ചമുണ്ടിവിടെ

text_fields
bookmark_border
umarul farook masjid
cancel
camera_alt

പെയിന്‍റിങ്​ ജോലികൾ പൂർത്തിയാക്കിയ വറ്റലൂരിലെ മസ്​ജിദ്​ ഉമറുൽ ഫാറൂഖ്​

Listen to this Article

മലപ്പുറത്തെ കുറുവ വറ്റലൂരിലെ ഉമറുൽ ഫാറൂഖ്​ മസ്​ജിദിന് ഈ റമദാനിൽ മുമ്പെങ്ങുമില്ലാ​ത്ത അഴകും നിറവുമാണ്. സാഹോദര്യത്തിന്റെ സൂര്യശോഭയിലാണ് ഈ പള്ളി ഇത്തവണ റമദാനെ വരവേറ്റത്.

ഖത്തറിൽ എൻജിനിയറായ സൂര്യനാരായണൻ ഒരു മാസത്തെ അവധിക്ക്​ നാട്ടിലെത്തിയപ്പോഴാണ്​ റമദാൻ അടുത്തിട്ടും നാട്ടിലെ പള്ളിയുടെ ചുവരുകൾ​ പെയന്‍റടിക്കാതിരുന്നത്​ ശ്രദ്ധിച്ചത്​. ഉടനെ പെയിന്റിങ് ചെലവ്​ ഏറ്റെടുക്കാൻ സന്നദ്ധനായി പള്ളി കമ്മിറ്റി ഭാരവാഹികളിലൊരാളും അയൽവാസിയുമായ മൻസൂറിനെ സമീപിക്കുകയായിരുന്നു. ഭാരവാഹികൾ നിറഞ്ഞ മനസ്സോടെ അനുമതി നൽകി.

സൂര്യനാരായണന്‍ തന്നെ ജോലിക്കാരെ ഏര്‍പ്പാടാക്കിയാണ് പെയിന്റിങ് നടത്തിയത്. നോമ്പ് തുടങ്ങുന്നതിന്​ രണ്ട് ദിവസം മുമ്പേ പണി തീർക്കുകയായിരുന്നു. പെയിന്‍റിങ്​ തീരുന്നതിന്​ മുമ്പ്​ തന്നെ അവധി കഴിഞ്ഞ്​ ഖത്തറിലേക്ക്​ മടങ്ങേണ്ടതിനാൽ സഹോദരന്‍ അജയകുമാറിനെ കാര്യങ്ങൾ ഏൽപിച്ചാണ് അദ്ദേഹം പോയത്​.

റമദാനിൽ പള്ളി മോടി കൂട്ടുന്നത്​ സാധാരണ നടക്കാറുള്ള കാര്യമാണെന്നും അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അജയകുമാർ പറഞ്ഞു. പാണക്കാട്​ ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾ ഫെയ്​സ്​ബുക്​ പോസ്റ്റിൽ സൂര്യനാരായണന്‍റെ നന്മ പങ്കുവെച്ചതോടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmony
News Summary - a hrmony story from vattallur
Next Story