സംവരണ അട്ടിമറി: സമസ്ത പത്തുലക്ഷം പേര് ഒപ്പിട്ട ഭീമ ഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
text_fieldsതിരുവനന്തപുരം: സംവരണ അട്ടിമറിക്കെതിരെ പത്തു ലക്ഷം പേര് ഒപ്പിട്ട ഭീമ ഹരജി സമസ്ത മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. റിസര്‍വേഷന്‍ ബാക്ക് ലോഗ് നികത്തുക, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണമേര്‍പ്പെടുത്തുക, റിസര്‍വേഷന്‍ റൊട്ടേഷന്‍ സിസ്റ്റം കുറ്റമറ്റതാക്കുക, സംവരണാനുപാതം പുനര്‍ നിര്‍ണയിക്കുന്നതിനുവേണ്ടി 1993 മുതല്‍ നടത്തേണ്ടിയിരുന്ന സർവേ യഥാവിധി നടത്തി സംവരണ േക്വാട്ട പുനര്‍നിര്‍ണയം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഭീമ ഹരജിയില്‍ ഉന്നയിച്ചത്. മന്ത്രി കെ.ടി. ജലീലിെൻറ സാന്നിധ്യത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സമസ്ത സംവരണ സംരക്ഷണസമിതി ചെയര്മാന് ഡോ. എന്‍.എ.എം. അബ്ദുൽ ഖാദര്‍ ഭീമ ഹരജി മുഖ്യമന്ത്രിക്ക് കൈമാറി. സംവരണ സംരക്ഷണസമിതി നേതാക്കളായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ഒ.പി. അഷ്റഫ്, അഡ്വ. ത്വയ്യിബ് ഹുദവി, സി.പി. ഇഖ്ബാല്‍, ആലംകോട് ഹസന്, കണിയാപുരം ഹലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംവരണ അട്ടിമറിക്കെതിരെ സെക്രേട്ടറിയറ്റിന് മുന്നിൽ സമസ്തയുടെ ഒപ്പുസമര്‍പ്പണ സംഗമവും നടന്നു. സംസ്ഥാനത്താകമാനം 2020 നവംബര്‍ 13ന് സംവരണദിനമായി ആചരിച്ച് മഹല്ല് കമ്മിറ്റികള്‍ മുഖേന ശേഖരിച്ച 10 ലക്ഷം ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഒപ്പുസമര്‍പ്പണ സംഗമം നടന്നത്. പിന്നാക്ക സമുദായ കോര്പറേഷന് മുന്‍ ഡയറക്ടര്‍ വി.ആര്. ജോഷി സംഗമം ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത സംവരണ സംരക്ഷണസമിതി ചെയര്മാന് ഡോ. എന്‍.എ.എം. അബ്ദുൽ ഖാദര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി , മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഷാജഹാന് ദാരിമി കണിയാപുരം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.